Connect with us

National

രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 18 മരണം; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

ജയ്പൂര്‍|  രാജസ്ഥാനില്‍ കനത്ത മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു. ഇതില്‍ ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച്ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് മാത്രം 11 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ജയ്പൂരിന് പുറമെ ജാല്‍വാര്‍, കോട്ട, ധോല്‍പൂര്‍ ജില്ലകളിലാണ് ഇന്നലെ വൈകിട്ട് കനത്ത ഇടിമിന്നലുണ്ടായത്.

അമേര്‍ കൊട്ടാരത്തിന്റെ വാച്ച് ടവറില്‍ മിന്നലേല്‍ക്കുമ്പോള്‍ 27 പേരുണ്ടായിരുന്നു. ഏതാനും പേര്‍ മിന്നലേറ്റ് മരണപ്പെട്ടുമ്പോള്‍ മറ്റ് ചിലര്‍ ഭയന്ന് വാച്ച് ടവറില്‍ നിന്ന് ചാടിയുണ്ടായ അപകടത്തിലാണ് മരിച്ചത്. മറ്റ്് ഭാഗങ്ങളിലുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളാണ്.

രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാടും വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ മിന്നലേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

 

 

---- facebook comment plugin here -----

Latest