National
യു പിയില്‍ ബി ജെ പിയെ വീഴ്ത്താന്‍ വേണ്ടത് വിശാല സഖ്യം: ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി | 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുടെ വിശാല സഖ്യം രൂപവത്ക്കരിക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
ഏകാധിപത്യഭരണം തുടരുന്ന യോഗി ആദിത്യനാഥിനെ പുറത്താക്കുകയാണ് ലക്ഷ്യം. ഇതിനായി ബി ജെ പിയുമായി മൃദുസമീപം തുടരുന്ന ബി എസ് പിയുായി വരെ സഖ്യത്തിന് താന്‍ ഒരുക്കമാണ്. ഉത്തര്‍പ്രദേശിലെ യോഗിയുടെ ഭരണവാഴ്ച അവസാനിപ്പിച്ചേ മതിയാകൂവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
വിശാലസഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബി എസ് പിക്ക് കേന്ദസര്‍ക്കാറിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ ഭയന്നാണ് ഇത്. സ്ഥാപക നേതാവായ കാന്‍ഷിറാമിന്റെ ആദര്‍ശങ്ങളൊക്കെ ബി എസ് പി മറന്നിരിക്കുന്നു. ദേശീയ തലത്തില്‍ ആ പാര്‍ട്ടിയ്ക്കുണ്ടായ വ്യക്തിത്വം നഷ്ടമായിരിക്കുകയാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.