Connect with us

Kerala

മയൂഖ ജോണിക്ക് വധഭീഷണി

Published

|

Last Updated

തൃശ്ശൂര്‍ | ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. ഊമക്കത്തായാണ് ഭീഷണി സന്ദേശമെത്തിയത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും വധിക്കുമെന്നാണ് ഭീഷണി.

ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും കത്തിലുണ്ട്.
സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്.

ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ക്കെതിരെയായിരുന്നു പരാതി.ഇതിന് പിറകെയാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ഭീഷണിക്കത്തില്‍ ഭയമുണ്ടെങ്കിലും കേസില്‍നിന്നും പിറകോട്ട് പോകില്ലെന്ന് മയൂഖ ജോണി പ്രതികരിച്ചു

---- facebook comment plugin here -----

Latest