Ongoing News
സ്ത്രീധനം സാമൂഹിക തിന്മ, വിദ്യാര്‍ഥികള്‍ പ്രതികരിക്കണം: ഗവര്‍ണര്‍
 
		
      																					
              
              
            തിരുവല്ല | സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ല എന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം ആവശ്യപ്പെടുന്നവരെ നിരാകരിക്കുവാന്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. തിരുവല്ല മാര്‍ത്തോമ്മ കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
കോളജ് മാനേജര്‍ ഡോ.യുയാക്കീം മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം പി, മാത്യു ടി തോമസ് എം എല്‍ എ, രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, സിനിമ സംവിധായകന്‍ ബ്ലസ്സി തോമസ്, കോളജ് ട്രഷറര്‍ ഡോ.കെ റ്റി ഫിലിപ്പ്, പ്രിന്‍സിപ്പല്‍ ഡോ. വറുഗ്ഗീസ് മാത്യു സംസാരിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
