Kerala
തിരുവല്ലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവല്ല | കല്ലൂപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോര്‍ജി യുടെ മൃതദേഹമാണ് അളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ജോര്‍ജിയെ കഴിഞ്ഞ ദിവസമാണ് പാണ്ടനാടുള്ള വീട്ടില്‍ നിന്ന് കാണാതായത്.അച്ഛന്‍ അജുവര്‍ഗ്ഗിസിനെ ഇരവിപേരൂരിലുള്ള സുപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ട് വിട്ടതിന് ശേഷം കാണാതാവുകയായിരുന്നു.
മൊബൈല്‍ സ്വിച്ചഓഫ് ആയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജോര്‍ജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് രാത്രി ഏട്ട് മണിയോടെ ജോര്‍ജിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ജോര്‍ജി ഓടിച്ചിരുന്ന കാറും മൃതദേഹം കണ്ടെത്തിയ വീടിന് പരിസരത്ത് നിന്നും കണ്ടെത്തി. ആത്മഹത്യയാണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
---- facebook comment plugin here -----