Connect with us

Health

പ്രമേഹരോഗികള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ ഈ ഒരു കാര്യം ചെയ്താല്‍ മതി

Published

|

Last Updated

പ്രമേഹരോഗികള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ നിരവധി പ്രശ്‌നങ്ങളുണ്ടാകും. ഇവര്‍ക്ക് സൈലന്റ് അറ്റാക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ സങ്കീര്‍ണ്ണതകള്‍ കൂടുന്നു. പ്രധാനമായും ബ്ലഡ് പ്രഷര്‍ കുറയുക, ഹാര്‍ട്ട് താളം തെറ്റുക, മിടിപ്പ് കുറയുക, പമ്പിംഗ് കുറയുക, ഹാര്‍ട്ട് നിന്നുപോകുക എന്നീ ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണുന്നു.

പ്രമേഹരോഗികളുടെ രക്തക്കുഴലുകള്‍ പലപ്പോഴും ബലം കുറഞ്ഞതായി കാണപ്പെടുന്നു. സമയത്തിനനുസരിച്ച് ചികിത്സിച്ചാലും മറ്റുള്ളവരെ അപേക്ഷിച്ച് സാധാരണഗതിയിലേക്കെത്താന്‍ കാലതാമസമെടുക്കും. പലപ്പോഴും നെഞ്ചുവേദന ഉണ്ടായാലാണ് ആശുപത്രിയിലേക്കെത്തിച്ച് ചികിത്സിക്കുന്നത്. എന്നാല്‍ വേദന അറിയാതെ വന്നാല്‍ സമയം കഴിയുംതോറും ഹൃദയത്തിന്റെ മസിലുകള്‍ക്ക് കേടുപാടുകള്‍ വന്ന് പമ്പിംഗ് കുറയുകയും, അവസാനം ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു.

ശ്വാസംമുട്ടലായി ഡോക്ടറുടെ അടുത്തുവരുന്ന രോഗിയോട് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞാല്‍ അവര്‍ പലപ്പോഴും വിശ്വസിക്കുകയുമില്ല. നെഞ്ചുവേദന വന്നിട്ടുണ്ടെങ്കില്‍ മണിക്കൂറുകള്‍ക്കുമുന്‍പേ, അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുമുന്‍പേ അവര്‍ക്ക് ഹോസ്പിറ്റലില്‍ എത്തി ചികിത്സിക്കാന്‍ കഴിയും. അങ്ങനെ ഹാര്‍ട്ടിനെ പരിപൂര്‍ണ്ണമായി രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.

ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനുമുന്‍പ് പ്രമേഹരോഗികള്‍ക്ക് ബ്ലോക്ക് കണ്ടെത്തി ചികിത്സിക്കുക എന്നുള്ളത് അത്യാവശ്യമാണ്. അതിനുചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ ടെസ്റ്റാണ് ടി എംടി(ട്രെഡ്മില്‍ടെസ്റ്റ്). ഏതു പ്രമേഹരോഗിയ്ക്കും കിതപ്പുവരുമ്പോള്‍ അല്ലെങ്കില്‍ ഒരു ലക്ഷണവും ഇല്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ ടിഎംടി ടെസ്റ്റ് ചെയ്യാവുന്നതാണ്. ടി എംടി നെഗറ്റീവ് ആണെങ്കില്‍ ഹൃദയത്തിന് ബ്ലോക്ക് ഇല്ല എന്നാണ് അര്‍ത്ഥം. അഥവാ ബ്ലോക്ക് ഉണ്ടെങ്കില്‍ അത് അതിജീവിക്കാനുള്ള മറ്റുവഴികള്‍ സ്വീകരിക്കാനും കഴിയും.

ടി എംടി പോസിറ്റീവ് ആണെങ്കില്‍ ഉടനെ ആന്‍ജിയോഗ്രാം ചെയ്യുന്നതുവഴി ക്രിട്ടിക്കല്‍ ബ്ലോക്ക് ഉണ്ടോ എന്നറിയാന്‍ സാധിക്കും. ഹാര്‍ട്ട് അറ്റാക്ക് വരാവുന്ന ക്രിട്ടിക്കല്‍ ബ്ലോക്ക് ഉണ്ടെങ്കില്‍ അത് നേരത്തെ നീക്കം ചെയ്യാം. അല്ലാത്ത ബ്ലോക്കുകള്‍ ആണെങ്കില്‍ മരുന്നുകള്‍ നല്‍കിക്കൊണ്ട് ഹൃദയത്തെ സംരക്ഷിക്കാം. ഇതുവഴി പ്രമേഹരോഗികളിലെ നിശബ്ദ അറ്റാക്ക് ഇല്ലാതാക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. മുഹമ്മദ് സുഹൈല്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

---- facebook comment plugin here -----

Latest