Techno
60 ദിവസം വാലിഡിറ്റിയും ഡാറ്റ നിയന്ത്രണവുമില്ലാത്ത പ്ലാനുമായി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി | ബിഎസ്എന്‍എല്‍ 447 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. സ്വകാര്യ ടെലിക്കോം കമ്പനികള്‍ ദിവസവും ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനുകള്‍ പുറത്തറക്കുന്നതിന് പിന്നാലെയാണ് ബിഎസ്എന്‍ എല്‍ സമാനമായ പ്ലാന്‍ അവതരിപ്പിച്ചത്.
മൊത്തം വാലിഡിറ്റി കാലയളവിലേക്കും നിശ്ചിത ജിബി ഡാറ്റ എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ദിവസവുമുള്ള ഡാറ്റ നിയന്ത്രണങ്ങള്‍ ഈ പ്ലാനില്‍ ഇല്ല. ബിഎസ്എന്‍എല്ലിന്റെ 447 രൂപ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഈ വാലിഡിറ്റി കാലയളവില്‍ ദിവസവുമുള്ള ഡാറ്റാ നിയന്ത്രണങ്ങളില്ലാതെ 100 ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ദിവസവും 100 എസ്എംഎസും അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഇറോസ് നൗ എന്റര്‍ടൈന്‍മെന്റ് സേവനങ്ങള്‍ അടക്കമുള്ള ഓവര്‍ ദി ടോപ്പ് (ഒടിടി) ആനുകൂല്യവും ഈ പ്ലാന്‍ നല്‍കുന്നുണ്ട്.
60 ദിവസം വാലിഡിറ്റിയും മൊത്തം വാലിഡിറ്റി കാലയളവിലേക്കും ഉപയോഗിക്കാന്‍ എഫ് യു പി ലിമിറ്റ് ഇല്ലാതെ നിശ്ചിത ഡാറ്റയും നല്‍കുന്ന പ്ലാന്‍ ആദ്യം ആരംഭിച്ചത് ജിയോയാണ്. ജിയോ ഇത്തരത്തില്‍ 5 പ്ലാനുകള്‍ വിവിധ വാലിഡിറ്റിയുമായി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 60 ദിവസം വാലിഡിറ്റി നല്‍കുന്ന പ്ലാന്‍ വിഐയുടെ എയര്‍ടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ അവതരിപ്പിച്ചത്.