Connect with us

Kerala

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട് | പ്രൊഫഷണൽ ക്യാമ്പസുകളിലെ വിദ്യാർഥികൾക്കായി എസ് എസ് എഫ്  സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റിന് നാളെ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ പ്രൊഫ്സമ്മിറ്റിൽ മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, അക്കാദമികം, തൊഴിൽ, കല തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യത്യസ്ത സെഷനുകളാണ്  ഉണ്ടാവുക. 5,000 പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

എസ് എസ്‌ എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ സാദിഖ്, സെക്രട്ടറിമാരായ ഡോ.അബൂബക്കർ കാടാമ്പുഴ, ഹാമിദലി സഖാഫി പാലാഴി സംസാരിക്കും.

തുടർന്ന് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, ഡോ.പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. തോമസ് ഐസക്, ഫൈസൽ അഹ്സനി ഉളിയിൽ, പി കെ അബ്ദുസലീം, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ നൂറുദ്ദീൻ റാസി എന്നിവർ വിദ്യാർഥികളുമായി സംവദിക്കും.

സമാപന സെഷന്‍ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. സി കെ റാഷിദ് ബുഖാരി, ജാബിര്‍ സഖാഫി പാലക്കാട്‌ ,ഫിര്‍ദൗസ് സഖാഫി കടവത്തൂർ സംസാരിക്കും.

Latest