National
കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെ 23,123 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭ. 15,000 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ബാക്കി 8,000 കോടി സംസ്ഥാന സർക്കാറുകൾ കണ്ടെത്തണം. മെഗാ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഒന്‍പത് മാസത്തിനുള്ളിലാണ് ഫണ്ട് സമാഹരണമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക. കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കാനും നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോര്‍ഡ് പ്രസിഡന്റ്. നാളികേര കൃഷിയെ കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാക്കുക.
---- facebook comment plugin here -----