Connect with us

First Gear

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | സുസുക്കി 125 സിസി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധനവ് നടപ്പിലാക്കിയതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പറഞ്ഞു. മാക്സി-സ്‌കൂട്ടര്‍ ഡിസൈനുകളില്‍ രണ്ട് വേരിയന്റുകളിലാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റുള്ളത്. രണ്ടിനും 1,600 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തുയിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് ഇപ്പോള്‍ 84,300 രൂപയാണ് എക്സ്ഷോറൂം വില. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ബ്ലൂടൂത്ത് മോഡലിന് 87,800 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില.

125 സിസി സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള മോഡലാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. 124 സിസി, ടു-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 6,750 ആര്‍ പിഎം ല്‍ 8.6 ബി ച്ച് പി കരുത്ത്, 5,500 ആര്‍ പി എം ല്‍ 10 എന്‍ എം ടോര്‍ക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനം, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ്, വാട്‌സ്ആപ്പ് അലേര്‍ട്ടുകള്‍, ഓവര്‍ സ്പീഡ് മുന്നറിയിപ്പ്, ഫോണ്‍ ബാറ്ററി ലെവല്‍ ഡിസ്‌പ്ലേ എന്നിവയും ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

സ്‌കൂട്ടറില്‍ വലിയ ഫുട്ബോര്‍ഡും അണ്ടര്‍ സ്റ്റോറേജ് സ്പെയ്സുമുണ്ട്. 110 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, സുസുക്കിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പോലുള്ള ചില സവിശേഷതകളും ഈ പതിപ്പിലുണ്ട്.
ചെറിയ വിന്‍ഡ്സ്‌ക്രീന്‍, ഗ്ലോവ് ബോക്‌സില്‍ ഡിസി സോക്കറ്റ്, സ്‌പോര്‍ട്ടി മഫ്‌ളര്‍ കവര്‍, അലുമിനിയം പില്യണ്‍ ഫുട്റെസ്റ്റ്, ഇരട്ട ലഗേജ് ഹുക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Latest