International
യുഎസില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 160 ദശലക്ഷം: ജൊ ബൈഡന്‍

BIDENവാഷിംങ്ടണ്‍ | അമേരിക്കയില്‍ അടുത്ത ആഴ്ചയോടെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 160 ദശലക്ഷമാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ അഭിപ്രായപ്പെട്ടു. അധികം വാകാതെ രാജ്യം കൊവിഡ് വൈറസ് മുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയ്ക്കുശേഷം വൈറസ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും 90 ശതമാനത്തില്‍ കൂടുതല്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 150 ദിവസം കൊണ്ട് 300 ദശലക്ഷം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 182 ദശലക്ഷമാണ്. 60 വയസ്സിനു മുകളിലുള്ള 90 ശതമാനം പേരും 27 വയസ്സിനു മുകളിലുള്ള 70 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അഞ്ച് മാസം മുമ്പ് ബൈഡന്‍ അധികാരത്തിലെത്തുമ്പോള്‍ മൂന്ന് ദശലക്ഷം പേര്‍ക്കുമാത്രമാണ് വാക്സിന്‍ നല്‍കിയിരുന്നത്.
---- facebook comment plugin here -----