Kerala
ഫസല്‍ വധക്കേസ് തുടരന്വേഷണം: ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കാരായി രാജനും ചന്ദ്രശേഖരനും

തലശ്ശേരി | ഫസല്‍ വധക്കേസ് തുടരന്വേഷിക്കാനുള്ള കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും. തുടരന്വേഷണം നീതിപൂര്‍വ്വമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.
ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാര്‍ തന്നെയാണെന്ന് ഉറപ്പാണ്. നീതിയുടെയും സത്യത്തിന്റെയും വിജയമെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
---- facebook comment plugin here -----