Kerala
കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് | കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയുമായി പ്രതികള്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ചേവായൂര്‍ കൊട്ടാംപറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ വിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
---- facebook comment plugin here -----