First Gear
ഫസിനോ 125 എഫ് ഐ, റേ സെഡ് ആര്‍ എഫ് ഐ സ്‌കൂട്ടര്‍ 5,000 രൂപ കാഷ്ബാക്ക് ഓഫറില്‍

ന്യൂഡല്‍ഹി | വാഹന നിര്‍മാതാക്കളായ യമഹയുടെ 66 ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഗ്രാറ്റിറ്റിയൂഡ് ബോണസ് സ്‌കീം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഫസിനോ 125 എഫ് ഐ, റേ സെഡ് ആര്‍ 125 എഫ് ഐ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ 5,000 രൂപ കാഷ്ബാക്കായി ലഭിക്കും. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, പോലീസ്, സായുധ സേവകര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ ജൂലൈ ഏഴ് വരെ ഗ്രാറ്റിറ്റിയൂഡ് ബോണസ് പദ്ധതിയിലൂടെ കാഷ് ബാക്ക് ഓഫര്‍ ലഭിക്കും.
യമഹ ഫസിനോ 125 എഫ് ഐ യുടെ ഡല്‍ഹി എക്സ് ഷോറൂം വില 72,030 മുതല്‍ 75,530 രൂപ വരെയാണ്. യമഹ റേ സെഡ്ആര്‍ 125 എഫ് ഐയുടെ ഡല്‍ഹി എക്സ് ഷോറൂം വില 73,330 മുതല്‍ 76,330 രൂപ വരെയാണ്. 125 സിസി, എയര്‍-കൂള്‍ഡ്, ഫ്യുല്‍ ഇഞ്ചക്ട് ചെയ്ത എന്‍ജിന്‍, 8.2 പിഎസ് പരമാവധി കരുത്ത്, 9.7 എന്‍എം പീക്ക് ടോര്‍ക്ക് എന്നിവയാണ് ഫസിനോ 125 എഫ് ഐ, റേ സെഡ്ആര്‍ 125 എഫ് ഐ സ്‌കൂട്ടറുകളുടെ പ്രത്യേകത.