Kerala
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം | കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മേയ് മാസത്തില്‍ അവസാനിച്ചിരുന്നു.
അത് ഒരു മാസത്തേക്ക് പുതുക്കുന്നതിനുള്ള ധാരണാപത്രം കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
---- facebook comment plugin here -----