Connect with us

Techno

റെഡ്മി നോട്ട് 10 പ്രോയുടെ വില വര്‍ധിപ്പിച്ച് ഷവോമി

Published

|

Last Updated

ന്യൂഡല്‍ഹി | ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രോ സ്മാര്‍ട്ട് ഫോണിന്റെ വില വര്‍ധിപ്പിച്ചു. റെഡ്മി നോട്ട് 10 സിരീസ് ഈ വര്‍ഷം മാര്‍ച്ചിലാണ് അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകളിലാണ് വിപണിയില്‍ എത്തിയത്. റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം, 128 ജി ബി സ്റ്റോറേജ് അടങ്ങിയ വേരിയന്റിനാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചത്. പുതിയ റെഡ്മി നോട്ട് 10 പ്രോയുടെ വില ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണാം.

സ്മാര്‍ട്ട് ഫോണുകളിലും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില വര്‍ധിച്ചതിന്റെ ഫലമായാണ് ഡിവൈസിന്റെ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് കമ്പനി വ്യക്തമാക്കി.
റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് അടങ്ങിയ സ്മാര്‍ട്ട് ഫോണിന് ഇപ്പോള്‍ 17,999 രൂപയാണ് വില. ഇന്ത്യയില്‍ 16,999 രൂപയ്ക്കാണ് ഇത് വിപണിയിലെത്തിയിരുന്നത്. അതേസമയം, 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ബേസ് ഫോണിന് ഇപ്പോഴും 15,999 രൂപയാണ് വില.

Latest