Connect with us

First Gear

ബി എം ഡബ്ല്യു സി ഇ-04 ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂലൈ ഏഴിന് പുറത്തിറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ബി എം ഡബ്ല്യു മോട്ടോറാഡ് ജൂലൈ ഏഴിന് പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം എന്ന രീതിയില്‍ കമ്പനി, ഇലക്ട്രിക് മേഖലയില്‍ കൂടി നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. ഇലക്ട്രിക് സ്‌കൂട്ടറിന് ബി എം ഡബ്ല്യു സി ഇ-04 എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഒരു ചെറിയ ടീസര്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ സ്‌കൂട്ടറിനെക്കുറിച്ചും അതിന്റെ പേരിനെക്കുറിച്ചും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന സ്‌കൂട്ടറിന്റെ രൂപകല്‍പ്പന ഡ്യുക്കാട്ടി സ്പോര്‍ട്ട് 1000 ബൈപോസ്റ്റോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി എം ഡബ്ല്യു മോട്ടോറാഡ് രസകരവും നൂതനവുമായ ചില ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ സങ്കല്‍പ്പങ്ങളുമായി മുന്നോട്ടുവന്നിരുന്നു. സാങ്കേതിക സവിശേഷതകള്‍, പുതിയ ഇ-ബൈക്കിന്റെ രൂപകല്‍പ്പന എന്നിവ സംബന്ധിച്ച് ബിഎംഡബ്ല്യു ഇതുവരെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ലോഞ്ചിങ് ബി എം ഡബ്ല്യു മോട്ടോര്‍റാഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Latest