Kerala
മന്ത്രി ശാസിച്ചതിന് തൊട്ടുപിന്നാലെ ദേശീയപാതയിലെ കുഴികളടച്ച് കരാർ കമ്പനി

കോഴിക്കോട് | റോഡിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും അവഗണിച്ച കരാര്‍ കമ്പനി, മന്ത്രിയുടെ ശാസന കിട്ടിയതിന്റെ പിറ്റേന്ന് തന്നെ കുഴികളടച്ചു. രാമനാട്ടുകര – വെങ്ങളം ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാത്തതില്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചിരുന്നു.
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കഴിയുമോ എന്നത് രണ്ട് മണിക്കൂറിനകം അറിയിക്കണം എന്ന മന്ത്രിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കരാര്‍ കമ്പനി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. മന്ത്രി തന്നെ നേരിട്ടെത്തി അറ്റകുറ്റപ്പണി വിലയിരുത്തി.
---- facebook comment plugin here -----