Connect with us

Gulf

മയക്കുമരുന്ന് സ്രോതസ്സുകൾ കണ്ടെത്താന്‍ ഷാർജ പോലീസ് സംരംഭം

Published

|

Last Updated

ഷാർജ | മയക്കുമരുന്ന് വിരുദ്ധ നിരീക്ഷണവും അവബോധവും ശക്തിപ്പെടുത്തുന്നതിനായി ഷാർജ പോലീസ് “ഡ്രഗ് ഇംപ്രിന്റ‌്” എന്ന പേരിൽ നൂതന പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചു. മൂന്ന് വർഷത്തെ കാലാവധിയിൽ ഷാർജയിലെ ഫോറൻസിക് ലബോറട്ടറിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് “ഡ്രഗ് ഇംപ്രിന്റ്”.

ഈ പദ്ധതി ഷാർജക്കും യു എ ഇക്കും മാത്രമല്ല, ആഗോള സമൂഹത്തിനും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന് വ്യാഴാഴ്ച ഷാർജ പോലീസ് ഓഫീസേഴ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സിർറി അൽ ശംസി അറിയിച്ചു. ബ്രിഗേഡിയർ ജനറൽ അഹ്മദ് ഹാജി അൽ സർക്കൽ, പോലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ആരിഫ് ബിൻ ഹദീബ്, ഫോറൻസിക് ലബോറട്ടറിയുടെ ആക്ടിംഗ് ഹെഡ് കേണൽ അഡെൽ അൽ മസ്മി, ലഫ്റ്റനന്റ് കേണൽ മജിദ് അൽ ആസാം, മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ആമിർ അൽ ഹർമൂദി, ഷാർജ പോലീസിന്റെ പ്രത്യേക പുനരധിവാസ കേന്ദ്രം ഡയറക്ടർ കൂടാതെ മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്രോതസ്സുകളിൽ നിന്ന് തന്നെ മയക്കുമരുന്ന് ഇല്ലാതാക്കാനും കടത്ത്, കയറ്റുമതി, വിതരണം എന്നിവ തടയുന്നതിനുള്ള സജീവമായ നടപടികൾക്കും ഇത് സഹായകമാകും. മയക്കുമരുന്ന് പദാർഥങ്ങളുടെ വിശകലനം, അവയുടെ നിറം, ഭാരം, ആകൃതി, പദാർഥത്തിന്റെ സ്വഭാവം, അവയുടെ ഗന്ധത്തിന്റെ വർഗീകരണം എന്നിവ കണക്കിലെടുത്ത് “ഡ്രഗ് ഇംപ്രിന്റിൽ” ഉൾപ്പെടുത്തും. യു എ ഇ സാമ്പത്തിക മന്ത്രാലയത്തിൽ നിന്ന് ബൗദ്ധിക സ്വത്തവകാശം നേടിയ ഒരു നൂതന പദ്ധതിയാണിത്. മയക്കുമരുന്ന്, കുറ്റകൃത്യം സംബന്ധിച്ച ഐക്യരാഷ്ട്രസഭ ഓഫീസ് പോലുള്ള പ്രസക്തമായ ആഗോള സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം.

---- facebook comment plugin here -----

Latest