Malappuram
എസ് വൈ എസ് അര്‍ധ വാര്‍ഷിക യൂത്ത് കൗണ്‍സിലുകള്‍ക്ക് തുടക്കം


എസ് വൈ എസ് അര്‍ധ വാര്‍ഷിക കൗണ്‍സില്‍ മലപ്പുറം സോണ്‍ തല ഉദ്ഘാടനം സ്വലാത്ത് നഗറില്‍ സോണ്‍ പ്രസിഡന്റ് എം ദുല്‍ഫുഖാര്‍ അലി സഖാഫി നിര്‍വഹിക്കുന്നു
മലപ്പുറം | എസ് വൈ എസ് അര്‍ധ വാര്‍ഷിക യൂണിറ്റ് യൂത്ത് കൗണ്‍സിലുകള്‍ക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉദ്ഘാടനം സോണ്‍ പ്രസിഡന്റ് എം ദുല്‍ഫുഖാര്‍ അലി സഖാഫി സ്വലാത്ത് നഗറില്‍ നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ വിഷയാവതരണം നടത്തി. നിഷാദ് അഹ്‌സനി അധ്യക്ഷത വഹിച്ചു.
മേല്‍മുറി സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ജലീല്‍ അസ്ഹരി, ബശീര്‍ സഖാഫി സി കെ, അലവി അദനി, സ്വഫ്വാന്‍ അദനി, ശബീബ് അദനി, ശിഹാബ് പി കെ, മുഷ്താഖ് പുല്ലാണിക്കോട് പ്രസംഗിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം, അവലോകനം, റിപ്പോര്‍ട്ട് വായന എന്നിവ നടന്നു.
സോണിലെ 69 യൂണിറ്റുകളിലും ഈ മാസം 15നകം യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കും. ജൂലൈ 15 മുതല്‍ 30 വരെ സര്‍ക്കിള്‍ തലത്തിലും ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ സോണ്‍ തലത്തിലും കൗണ്‍സിലുകള്‍ നടക്കും.