Kerala
കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി

പ്രതീകാത്മക ചിത്രം
കാസര്‍കോട് | കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി.
നെല്ലിക്കുന്ന് വെച്ച് ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്
---- facebook comment plugin here -----