Connect with us

Eranakulam

ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Published

|

Last Updated

കൊച്ചി | ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28), സുഹൃത്ത് മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് ആലുവ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജവഹര്‍ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു. മർദന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഭര്‍ത്താവ് ജവഹര്‍, ഭര്‍തൃമാതാവ് സുബൈദ, രണ്ട് സഹോദരിമാര്‍, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും യുവതിയെ മര്‍ദിച്ചതിനും പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയും ജവഹറും വിവാഹിതരായത്.

Latest