Techno
റിയല്‍മി ഡിസോ ഗോപോഡ്സ്, വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി | റിയല്‍മി കമ്പനി ഡിസോ എന്ന പുതിയ സബ് ബ്രാന്റായി ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലുള്ള പ്രൊഡക്ടുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഡിസോ ഗോപോഡ്സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍, ഡിസോ വയര്‍ലെസ് നെക്ക് ബാന്‍ഡ് ഇയര്‍ഫോണ്‍ എന്നിവയാണ് ലോഞ്ച് ചെയ്യുന്നത്.
ഡിസോ ഗോപോഡ്സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍
ഡിസോ ഗോപോഡ്സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണിന്റെ വില 1,599 രൂപയാണ്. ജൂലൈ 14നാണ് ഈ ഡിവൈസ് ഫ്ളിപ്പ് കാര്‍ട്ടിലൂടെ വില്‍പനയ്ക്കെത്തുന്നത്. ആദ്യ വില്‍പനയില്‍ വാങ്ങുകയാണെങ്കില്‍ വെറും 1,399 രൂപയ്ക്ക് പ്രൊഡക്ട് സ്വന്തമാക്കാം എന്ന ഓഫറുമുണ്ട്. വെള്ള, കറുപ്പ് എന്നീ നിറങ്ങളിലാണ് ഇയര്‍ഫോണ്‍ ലഭ്യമാകുക.
സവിശേഷതകള്‍
1. 20 മണിക്കൂര്‍ ചാര്‍ജ് നിലനില്‍ക്കും
2. മികച്ച മൈക്രോഫോണ്‍
3. വാട്ടര്‍ റെസിസ്റ്റന്‍സ്
വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണ്‍
വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണിന് 1,499 രൂപയാണ് വില. ജൂലൈ ഏഴിനാണ് പ്രൊഡക്ട് വില്‍പനയ്ക്കെത്തുന്നത്. ആദ്യ വില്‍പനയില്‍ ഡിവൈസ് വാങ്ങുന്നവര്‍ക്ക് 1,299 രൂപയ്ക്ക് ലഭിക്കും. നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ കറുപ്പ്, നീല, പച്ച, ഓറഞ്ച് എന്നീ നാല് നിറങ്ങളില്‍ ലഭ്യമാകും.
സവിശേഷതകള്‍
1. 11.2 എം എം ഡയനാമിക് ഡ്രൈവേഴ്സ്
2. 17 മണിക്കൂര്‍ ചാര്‍ജ് നിലനില്‍ക്കും
3. 88 എം എസ് ലോ ലാറ്റന്‍സി മോഡ്
4. വാട്ടര്‍ റെസിസ്റ്റന്‍സ്