Connect with us

National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു ജവാന് വീരമൃത്യു വരിച്ചു. രാജ്പോറ ഗ്രാമത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ക്കായി സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതില്‍ ഒരു ജവാനാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടതോടെ ബി എസ് എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തതായാണ് വിവരം. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും ജമ്മുവില്‍ ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിനു നേരേ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഇരട്ട ഡ്രോണ്‍ ആക്രമണത്തിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്.

---- facebook comment plugin here -----