Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കൊവിഡ്; 1005 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1005 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.3,04,11,634 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 61,588 പേര്‍ രോഗമുക്തി നേടി. 96.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 5,23,257 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 3,99,459 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമാി. 33,57,16,019 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

---- facebook comment plugin here -----

Latest