Connect with us

Techno

പവലിയന്‍ എയ്‌റോ 13: എച്ച്പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്‌ടോപ്പ് വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജനപ്രിയ ടെക് കമ്പനിയായ എച്ച്പി, അവരുടെ പവലിയന്‍ സീരീസില്‍ പുതിയ ലാപ്‌ടോപ് അവതരിപ്പിച്ചു. പവലിയന്‍ എയ്‌റോ 13 എന്ന ഈ മോഡല്‍ എച്ച് പിയുടെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്‌ടോപാണ്. 2.5 കെ റെസല്യൂഷന്‍ ഡിസ്‌പ്ലേയും 10.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഇതിന്റെ സവിശേഷതയാണ്.

സെറാമിക് വൈറ്റ്, നാച്ചുറല്‍ സില്‍വര്‍, ഇളം റോസ് ഗോള്‍ഡ് നിറങ്ങളില്‍ പവലിയന്‍ എയ്‌റോ 13 ലഭ്യമാകും. 749 ഡോളറാണ് ഇതിന്റെ വില. അതായത് ഏകദേശം 55,600 രൂപ. ഒരു കിലോഗ്രാമില്‍ താഴെയാണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം. ജൂലൈ മുതല്‍ ഇത് എച്ച് പിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഉടന്‍ തന്നെ എച്ച്പി പവലിയന്‍ എയ്‌റോ 13 ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

13.3 ഇഞ്ച് 2.5 കെ ഐപിഎസ് ഡിസ്‌പ്ലേ, 2560ഃ1600 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍, എഎംഡി റൈസണ്‍ 7 5800 യു പ്രോസസര്‍, എഎംഡി റേഡിയന്‍ ഗ്രാഫിക്‌സ് കാര്‍ഡ്, 16 ജിബി റാം, 512 ജിബി സ്റ്റോറേജ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. നിലവില്‍, ഈ ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് അവതരിപ്പിച്ചതെങ്കിലും ഉടന്‍ തന്നെ ഇത് വിന്‍ഡോസ് 11 ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും.

കരുത്തുറ്റ ബാറ്ററിയും ഈ മോഡലിനുണ്ട്. ഒരൊറ്റ ചാര്‍ജില്‍ 10 മണിക്കൂറിലധികം ഈ ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 720p എച്ച്ഡി ഷൂട്ട് ചെയ്യാന്‍ ഇതിന്റെ വെബ്ക്യാമിന് കഴിയും. ഓഡിയോ ബൂസ്റ്റ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ സ്പീക്കറും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വൈഫൈ 6, ബ്ലൂടൂത്ത് വി 5.2, യുഎസ്ബി ടൈപ്പ്‌സി ചാര്‍ജിംഗ് പിന്തുണ എന്നിവയുമുണ്ട്.

പുതിയ ലാപ്‌ടോപ്പിനൊപ്പം രണ്ട് മോണിറ്ററുകളും എച്ച് പി വിപണിയില്‍ എത്തിച്ചു. എച്ച്പി എം 24 എഫ് ഡബ്ല്യൂ എ ഫുള്‍ എച്ച് ഡി, എച്ച്പി എം 27 എഫ്ഡബ്ല്യൂഎ ഫുള്‍ എച്ച്ഡി മോണിറ്റര്‍ എന്നിവയാണ് പുറത്തിറക്കിയത്. എം 24 എഫ് ഡബ്ല്യൂ എ എഫ്എച്ച്ഡി മോണിറ്ററിന്റെ വില ഏകദേശം 17,000 രൂപയും എച്ച്പി എം 27 എഫ് ഡബ്ല്യൂ എ എഫ്എച്ച്ഡിയുടെ വില 21,600 രൂപയുമാണ്.

Latest