Connect with us

National

ഈടില്ലാതെ 10 ലക്ഷം രൂപവരെ വായ്പ; സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡുമായി മമത ബാനാര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത | വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് 10 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായി പശ്ചിമ ബംഗാള്‍. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരായിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. വായ്പക്ക് ഈട് നല്‍കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്റി നല്‍കു.

അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠന ആവശ്യങ്ങള്‍ക്കായി വായ്പ ലഭിക്കും. വായ്പ എടുക്കുന്നവര്‍ 15 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയാകും.കുറഞ്ഞ പലിശയെ ഈടാക്കു. രാജ്യത്ത് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

Latest