Kerala
മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

കോഴിക്കോട് | മെഡിക്കല്‍ കോളജിലെ എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശി ശരത് (22) നെയാണ് മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി അധികൃതരും പോലീസും സംഭവസ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ല.
---- facebook comment plugin here -----