Connect with us

Kerala

കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച സംഭവം; പ്രതി അറസ്റ്റില്‍

Published

|

Last Updated

ഇടുക്കി | ഇടമലക്കുടിയില്‍ കാട്ടുമൃഗമാണെന്ന തെറ്റിദ്ധരിച്ച് ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) മൂന്നാര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് ഉച്ചക്ക് ഒരു മണിയോടെ വെടിയേറ്റത്.

കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പോലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ശരീരത്തില്‍നിന്നും വെടിയുണ്ട പുറത്തെടുക്കാനായത്.

---- facebook comment plugin here -----

Latest