Kerala
ദുരിത ജീവിതം താണ്ടി ഉയരങ്ങളിലേക്ക്; ആനി ശിവ എസ് ഐയായി ചുമതലയേറ്റു

കൊച്ചി | ദുരിത ജീവിതത്തെ കഠിനാധ്വാനത്തിലൂടെ മറികടന്ന് ഉയരങ്ങളിലെത്തിയ ആനി ശിവ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐയായി ചുമതലയേറ്റു. ഉപരി പഠനത്തിന് സാഹചര്യം നല്‍കണമെന്ന ആനിയുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വര്‍ക്കലയില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റം നല്‍കുകയായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ആനി ശിവ സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തിയത്.
18 ാം വയസ്സില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. തുടര്‍ന്ന് നാരങ്ങാവെള്ളം വിറ്റും പിന്നീട് എല്‍ ഐ സി ഏജന്റായും ജീവിതം മുന്നോട്ട് നീക്കി.താത്പര്യമുള്ള സ്ഥലത്ത് തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആനി പറഞ്ഞു.
---- facebook comment plugin here -----