Kerala
തിരുവഞ്ചൂരിന് ജയിലില്‍ നിന്ന് വധഭീഷണിക്കത്ത്; സുരക്ഷ ഒരുക്കണമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം | തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ജയിലില്‍ നിന്ന് ഭീഷണിക്കത്ത്. പത്ത് ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും ഒന്നാകെ വകവരുത്തുമെന്നാണ് ഭീഷണി.
ഇതുസംബന്ധിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവഞ്ചൂരിനോട് ശത്രുതയുള്ള ടി പി വധക്കേസിലെ ക്രിമിനലാണ് ഭീഷണി കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എം എല്‍ എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. കോഴിക്കോട്ട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്ന് വി ഡി സതീശന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.







