Kerala
കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറിയൊരുക്കും: പി എസ് സി

തിരുവനന്തപുരം | കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയാറാക്കുമെന്ന് പിഎസ്സി. കൊവിഡ് ബാധിച്ച ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ പിപിഇ കിറ്റ് ധരിക്കേണ്ടെന്നും പിഎസ്സി അറിയിച്ചു.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ എഴുതണം. വ്യാഴാഴ്ച മുതല്‍ നടത്തുന്ന പിഎസ്സി പരീക്ഷകള്‍ ഇത്തരത്തിലായിരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9446445483, 0471- 2546246 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
---- facebook comment plugin here -----