Covid19
രാജ്യത്ത് മൊഡേണ വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള മൊഡേണ വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍മാണ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കി. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സീന്‍ ആണ് മൊഡേണ. ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ അപേക്ഷകള്‍ പരിഗണിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സീന്‍, ഡോ. റെഡ്ഡീസ് ലാബ്‌സ് വിതരണം ചെയ്യുന്ന സ്പ്ടുനിക് എന്നിവക്ക് നേരത്തെ അനുമതി നല്‍കുകയും നിലവില്‍ ഉപയോഗിച്ചു വരികയും ചെയ്യുന്നുണ്ട്. വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന വിദേശ കമ്പനികളുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.