Connect with us

Gulf

കെയര്‍ ഫോര്‍ കേരള; മൂന്നാം ഘട്ട ജീവന്‍രക്ഷാ ഉപകരണങ്ങളും കേരളത്തിലെത്തിച്ചു

Published

|

Last Updated

ദുബൈ | മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനമനുസരിച്ച് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ യു എ ഇയിലെ പ്രവാസി സമൂഹം കെയര്‍ ഫോര്‍ കേരള പദ്ധതിയില്‍ നാല് കോടിയോളം രൂപയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അയക്കാന്‍ സാധിച്ചതായി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ ആസാദ് മൂപ്പനും ഒ വി മുസ്തഫയും അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ മൂന്നു ഷിപ്പ്‌മെന്റുകള്‍ ആയിട്ടാണ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നാട്ടിലെത്തിച്ചത്.

ഒരു ഓക്‌സിജന്‍ പ്ലാന്റും 18 മെഡിക്കല്‍ വെന്റിലേറ്ററുകളും 85 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 376 ഓക്‌സിജന്‍ സിലിന്‍ഡറുകളും 5005 പള്‍സ് ഓക്‌സീമീറ്ററുകളുമാണ് സമാഹരിച്ചത്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ, ഡി എച്ച് എല്‍, എയര്‍ അറേബ്യ എന്നിവ സൗജന്യമായി ഇവ കേരളത്തില്‍ എത്തിച്ചു. ഉന്നതതല ദൗത്യസംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കേരളത്തില്‍ നേതൃത്വം നല്‍കി. ഐ സി എഫ് അടക്കമുള്ള നിരവധി സംഘടനകള്‍ പദ്ധതിയുമായി സഹകരിച്ചു.

Latest