Connect with us

National

ലഷ്കറെ ത്വയ്ബ ഭീകരൻ കശ്മീരിൽ പിടിയിൽ

Published

|

Last Updated

ശ്രീനഗര്‍ | ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മുതിർന്ന നേതാവ് നദീം അബ്റാറിനെ ജമ്മു കശ്മീർ പോലീസ് പിടികൂടി. പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്റാറും മറ്റൊരാളും അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് പോലീസിന്റെ വന്‍ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ ജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഇയാളില്‍ നിന്ന് പിസ്റ്റളും ഗ്രനേഡും പോലീസ് പിടിച്ചെടുത്തു. ലഷ്‌കര്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗര്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയത്.