Kerala
മദ്യലഹരിയില്‍ കാറില്‍വെച്ച് യുവതിക്ക് മര്‍ദനം; മുന്‍ മന്ത്രി കടകംപള്ളിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം | മദ്യലഹരിയില്‍ യുവതിയെ നടുറോഡില്‍ കാറില്‍വെച്ച് മര്‍ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണ്‍ സ്റ്റാഫംഗത്തിന്റെ മകനും അഭിഭാഷകനുമായ അശോകിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. .
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ലോ കോളേജ് ജംങ്ഷനില്‍ കാറില്‍വെച്ച് ഒരാള്‍ യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരേയും സ്‌റ്റേഷനിലെത്തിച്ച ശേഷം യുവതിയുടെ പരാതിയില്‍ മ്യൂസിയം പോലീസ് കേസ് എടുക്കുകയായിരുന്നു
യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്
---- facebook comment plugin here -----