Connect with us

Kerala

ഐഷ സുല്‍ത്താനയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു

Published

|

Last Updated

കവരത്തി | ഐഷ സുല്‍ത്താനയുടെ ഫോണ്‍ കവരത്തി പോലീസ് പിടിച്ചെടുത്തു. ഐഷയുടെ ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്ന് പോലീസ് ആരോപിച്ചിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഐഷ സുല്‍ത്താനയെ വിട്ടയച്ചിരുന്നു. ഫോണ്‍ പോലീസ് പിടിച്ചെടുത്തതായി ഐഷ സ്ഥിരീകരിച്ചു. ഒരാളുടെയും ഫോണ്‍ നമ്പര്‍ താന്‍ എഴുതിവച്ചിട്ടില്ലെന്നും എല്ലാം ഫോണിലാണുള്ളതെന്നും അവര്‍ പറഞ്ഞു. എഴുതിയെടുക്കാന്‍ അനുവാദം ചോദിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. നമ്പര്‍ കൈയിലില്ലാത്തതിനാല്‍ സംഭവം വീട്ടില്‍ അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും ഐഷ പറഞ്ഞു.

രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് നാല് തവണയാണ് ഐഷ സുല്‍ത്താനയെ പോലീസ് ചോദ്യം ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പോലീസിന് ഐഷയെ അറസ്റ്റ് ചെയ്യാനാകില്ല.

---- facebook comment plugin here -----

Latest