National
അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം ലംഘിച്ചെന്ന്; കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി | കേന്ദ്ര വിവര സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ഒരു മണിക്കൂറോളം ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. അമേരിക്കന്‍ പകര്‍പ്പാവകാശ നിയമലംഘനം ആരോപിച്ചായിരുന്നു നടപടി. തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം മന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും പിന്നീട് അക്കൗണ്ട് പുനസ്ഥാപിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐ ടി ചട്ടത്തിന്റെ ലംഘനമാണെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
---- facebook comment plugin here -----