Kerala
കോട്ടയം കീഴൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോട്ടയം | കടുത്തുരുത്തി കീഴൂരില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കീഴൂര്‍ സ്വദേശിനി ദീപ ദിവാകരനാ (35) ണ് മരിച്ചത്. മാവടിയില്‍ പ്രസാദിന്റെ ഭാര്യയാണ്. ഇന്നലെ രാത്രി പ്രസാദ് മദ്യപിച്ചെത്തി ദീപയുമായി വഴക്കുണ്ടാക്കിയതായും ഇതിന് പിന്നാലെ വീട്ടിലെ മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നെന്നും പരിസരവാസികള്‍ പറഞ്ഞു.
വെള്ളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ നേഴ്സാണ് ദീപ. 11ഉം ആറും വയസുള്ള രണ്ട് മക്കളുണ്ട്.
---- facebook comment plugin here -----