Connect with us

International

അമേരിക്കയിലെ മിയാമിയില്‍ 12 നില കെട്ടിടം തകര്‍ന്നുവീണു: 99 പേരെ കാണാതായി

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഫ്‌ളോറിഡയിലുള്ള മിയാമി നഗരത്തില്‍ 12 നില അപ്പാര്‍ട്ട്മെന്റ് തകര്‍ന്നു വീണു. 99 പേരെ കാണാതായി. ഒരാള്‍ മരിച്ചതായും 35 പേരെ രക്ഷപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ എത്രപേരുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തമല്ല. 130 യൂണിറ്റുകളുള്ള കെട്ടിട സമുച്ചയത്തിന്റെ പകുതി ഭാഗമാണ് തകര്‍ന്നു വീണത്. ഇത്ര വലിയ അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച രാത്രി ഏകദേശം ഒന്നര മണിയോടെയാണ് അപകടമുണ്ടായത്, കാണാതായവരില്‍ പെറുഗ്വാ പ്രസിഡന്റിന്റെ ഭാര്യാ സഹോദരിയും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. സംഭവസ്ഥലത്ത് ഫെഡറല്‍ മാനേജ്മെന്റ് ഏജന്‍സി സംഘം രക്ഷാ പ്രവര്‍ത്തനത്തിനുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ സ്ഥലത്ത് എത്തിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

 

 

Latest