Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌ക്കരിക്കും

Published

|

Last Updated

തിരുവനന്തപുരം | കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ ജി എം ഒ എ) നാളെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും.

ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. രാവിലെ പത്ത് മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ ജി എം ഒ എ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുടക്കമുണ്ടാവില്ല.

അതിനിടെ ഡോക്ടറെ മര്‍ദിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാണ് കേസ് അന്വേഷിക്കുക. സംഭവം നടന്ന് 42 ദിവസമായിട്ടും പ്രതിയെ പിടികൂടാനാകത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. പ്രതി അഭിലാഷ് പോലീസുകാരനായതിനാലാണ് പിടികൂടാത്തതെന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.

 

 

---- facebook comment plugin here -----

Latest