Connect with us

National

ജമ്മു കശ്മീരിന്റെ പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മുകശ്മീരിന്റെ പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് നിയസഭാ തിരഞ്ഞെടുപ്പ് വൈകിക്കില്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം സംസ്ഥാന പദവി പുനഃസ്ഥാപിച്ചാലും പ്രത്യേക ഭരണഘടാന പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കശ്മീരിലെ മുന്‍കാല നാല് മുഖ്യമന്ത്രിമാരടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ 14 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.

ജമ്മുകശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനൊപ്പം പ്രത്യേക ഭരണഘടാന പദവിയും പുനഃസ്ഥാപിക്കണമെന്ന് കശ്മീരില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കശ്മീരിനെ രണ്ടായി വിഭജിച്ചതിന് നിരവധി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെ മോചിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.