Connect with us

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണം: കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ മാറ്റണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന്‍. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിത കമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ് വനിത കമ്മീഷന്‍ അധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകള്‍ പരാതി പറയുക. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയാറാവണം. രാജ്യത്തെ ഭരണഘടനയോടല്ല പാര്‍ട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ പറയുന്നത്. തനിക്ക് മാനഹാനി നേരിട്ടാല്‍ പാര്‍ട്ടിയിലാണ് പരാതി നല്‍കുകയെന്നാണ് ഇവരുടെ ഭാഷ്യം. ധാര്‍ഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവര്‍ വനിത കമ്മീഷന്‍ അധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവന്‍ വനിതകള്‍ക്കും നാണക്കേടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest