Kerala
തൃശൂര്‍ ക്വാറി സ്‌ഫോടനം: അപകടം നടന്നത് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയെന്ന് മൊഴി

തൃശൂര്‍ | മുള്ളൂര്‍ക്കര വാഴക്കോട് ഒരാളുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്ത ക്വാറി സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴി പുറത്ത്. സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നാണ് മൊഴി.സ്ഫോടനത്തില്‍ പരുക്കേറ്റവരാണ് ഇത്തരമൊരു മൊഴി പോലീസിന് നല്‍കിയത്.
സ്ഫോടനത്തില്‍ മരിച്ച നൗഷാദിന്റെ മറ്റൊരു ക്വാറിയില്‍ നിന്ന് കൊണ്ടുവന്നതാണ് സ്ഫോടക വസ്തുക്കള്‍. ക്വാറിയില്‍ ആറ് കിലോഗ്രാം വരെ ജലാറ്റിന്‍ സ്റ്റിക്ക് ഉണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക കണ്ടെത്തല്‍.വലിയ അളവില്‍ ഡിറ്റണേറ്റര്‍സും സൂക്ഷിച്ചിരുന്നു.
---- facebook comment plugin here -----