Kerala
ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി സ്വാഗതാര്‍ഹം; ജുമുഅക്ക് 40 പേരെയെങ്കിലും അനുവദിക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം | ടി പി ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി. വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ ആവശ്യമാണെന്നിരിക്കേ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വാസി സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
---- facebook comment plugin here -----