National
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; സേലത്ത് യുവാവിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തി

സേലം | തമിഴ്‌നാട്ടിലെ സേലത്ത് പൊലീസ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പോലീസ് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ്‌സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
---- facebook comment plugin here -----