Connect with us

National

മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ബേങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വീരന്‍മാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബേങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാറിനും കൈമാറി.
ബേങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം.8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബേങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബേങ്കുകള്‍ക്ക് ഉണ്ടായത്. വിദേശത്ത് സ്ഥിര താമസമാക്കിയ ഇവര്‍ തങ്ങളുടെ സ്വത്തുക്കളില്‍ വലിയ ഒരു വിഭാഗം സ്വിസ് ബേങ്ക് അടക്കമുള്ള വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest