Connect with us

National

ഡെല്‍റ്റ പ്ലസ് വൈറസ്: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് വൈറസിന്‍െ സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറന്റൈന്‍ കര്‍ശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്. ഇവിടങ്ങളില്‍ കൊവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ കൊവാക്‌സീന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന്് റിപ്പോര്‍ട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്‌സീന്റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേള്‍ക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങള്‍ ഡിസിജിഐക്ക് സമര്‍പ്പിച്ചത്.

---- facebook comment plugin here -----

Latest