Kerala
വിസ്മയയുടെ ആത്മഹത്യ; ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം | ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കിരണ്‍ കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ നിന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് സസ്‌പെന്‍ഷന്‍ നടപടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ഡി ജി പി. ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന് നേരിട്ടോ അല്ലാതെയോ കാരണക്കാരായ എല്ലാവരെയും പ്രതിയാക്കുമെന്നും ഡി ജി പി വ്യക്തമാക്കി.
---- facebook comment plugin here -----