Covid19
കോവിഷീല്‍ഡ് വാക്സീന്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ 33-60 ശതമാനം മാത്രം ഫലപ്രദം: ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി | കോവിഷീല്‍ഡ് (ആസ്ട്രാസെനേക്ക) വാക്സീന്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ 33-60 ശതമാനം മാത്രമേ ഫലപ്രദമാകൂവെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എറിക് ഫിഗല്‍ ഡിങ്. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ 60 ശതമാനം സംരക്ഷണം മാത്രമേ നല്‍കുകയുള്ളൂ. അതേസമയം, ഫൈസര്‍ വാക്സീന്‍ 88 ശതമാനം ഫലപ്രദമാണെന്ന് ഒരു അനൗദ്യോഗിക പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും ഒരു ഡോസ് വാക്‌സിനേഷന്‍ മാത്രമാണ് നല്‍കുന്നത്. ഓക്സ്ഫോഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. എറിക് ഫിഗല്‍ ഡിങ് ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ 16 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കൊവിഷീല്‍ഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ആസ്ട്രാസെനേക്ക വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ അനുമതി നല്‍കിയ മൂന്ന് കൊവിഡ്-19 വാക്‌സീനുകളില്‍ ഒന്നാണിത്. ഇന്ത്യയില്‍ കൂടുതലായി നല്‍കി വരുന്നത് കോവിഷീല്‍ഡാണ്. ഇന്ത്യന്‍ നിര്‍മിത കോവാക്സിന്റെയും റഷ്യന്‍ ഷോട്ട് സ്പുട്നിക് വിയുടെയും ഉത്പാദനം രാജ്യത്ത് കുറവായതിനാല്‍ വിതരണവും കുറവാണ്.